കായംകുളം : കീരിക്കാട് തെക്ക് ഞാവക്കാട് എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിച്ചു. എല്ലാ മതങ്ങളും നന്മക്കുള്ളതാണ് അതിനെ വർഗ്ഗീയമായി ഉപയോഗിക്കുമ്പോഴാണ് രാജ്യത്ത് പ്രശ്നങ്ങളുണ്ടാകുന്നത്. വിദ്യാഭ്യാസം ഒരു മനുഷ്യനെ നന്മയുള്ളവനാക്കുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചസന്തോഷമുളവാക്കുന്നതാണന്നും മന്ത്രി പറഞ്ഞു. കിച്ചണിന്റേയും സ്റ്റോറിന്റേയും ഉദ്ഘാടനം എ.എം.ആരിഫ് എം.പി.യും ചുറ്റുമതിൽ ഗേറ്റ് ഉദ്ഘാടനം കായംകുളം നഗരസഭ ചെയർ പേഴ്സൺ പി.ശശികലയും നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. മാഗസിൻ പ്രകാശനം കൗൺസിലർ പി.ഹരിലാൽ നിർവഹിച്ചു. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.