
തുറവൂർ: തുറവൂർ സൗത്ത് സർവീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. ബാങ്ക് പ്രസിഡന്റ് എസ്.കനകരത്തിനം അദ്ധ്യക്ഷനായി.സെക്രട്ടറി ടി.പി.അനി റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ജെ. ടൈറ്റസ്, ആർ.രവീന്ദ്രൻ, എൻ.പി.വിശ്വംഭരൻ, പി.കെ.രവീന്ദ്രനാഥ കമ്മത്ത്, കെ.ജി.സജി, പി.മധുസൂദനൻ നായർ, പി.എസ്.സന്തോഷ്, എസ്. രജ്ഞിഷ, തുഷാര ബിനു, ആർ.ഈശ്വരി തുടങ്ങിയവർ പങ്കെടുത്തു.