
മാന്നാർ: ഭിന്നശേഷി സംഘടനയായ ഡി.എ.ഡബ്ല്യു.എഫ് മാന്നാർ ഏരിയ കൺവെൻഷൻ നാഷണൽ ഗ്രന്ഥശാലാ ഹാളിൽ നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി പ്രൊഫ.പി.ഡി .ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിനോദ് എണ്ണയ്‌ക്കാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.ഹരികുമാർ പൂങ്കോയിക്കൽ, ജില്ലാ കമ്മിറ്റിയംഗം ഷംനാദ്, പി.ബി. സലാം എന്നിവർ സംസാരിച്ചു. ഡി.എ.ഡബ്ല്യു.എഫ് മാന്നാർ ഏരിയാ ഭാരവാഹികളായി എൻ.ശശിധരൻ (പ്രസിഡന്റ്), എം.ടി.ഗോപി (വൈസ് പ്രസിഡന്റ്), വിനോദ് (സെക്രട്ടറി), രമണൻ (ജോയിന്റ് സെക്രട്ടറി), കാഞ്ചന (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.