അമ്പലപ്പുഴ : വീട്ടിൽ ഉറങ്ങിക്കിടന്ന 13കാരിയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കാർഗിൽ ജംഗ്ഷനിൽ പുതുവൽ വീട്ടിൽ അനീഷിന്റെ മകൾ അൻഷിദയുടെ 4 ഗ്രാമിന്റെ മാലയും ഒന്നര ഗ്രാമുള്ള മോതിരവുമാണ് ചൊവ്വാഴ്ച പുലർച്ചെ 2.45 ഓടെ മോഷ്ടിക്കപ്പെട്ടത്. മോതിരം ഊരിയപ്പോൾ അൻഷിദ ബഹളം വച്ചപ്പോൾ മോഷ്ടാവ് അടുക്കള വാതിലിലൂടെ ഓടിരക്ഷപ്പെട്ടു. വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.