ചാരുംമൂട്: ചുനക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും ആദരിക്കലും നാളെ രാവിലെ 10 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും.പി.ടി.എ പ്രസിഡന്റ് പി.പ്രവീൺ അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ആർ.അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.തുഷാര എന്നിവർ മുഖ്യാതിഥികളയായിരിക്കും. കലാപരിപാടികൾ സിനി ആർട്ടിസ്റ്റുകളായ കരുവാറ്റ ജയപ്രകാശ്, രാജേഷ് തൃക്കുന്നപ്പുഴ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.