
ആലപ്പുഴ : ടി.പി.ശ്രീനിവാസനെ നോബൽ ഫോർ മാത്സ് ഇന്റർനാഷണൽ സൈൻ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തു. ഗണിതശാസ്ത്രത്തിന് നോബൽ സമ്മാനം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 100 ലേറെ രാജ്യങ്ങളിൽ സൈൻ കാമ്പയിൻ നടത്തുന്ന അന്താരാഷ്ട്രപ്രസ്ഥാനമാണ് നോബൽ ഫോർ മാത്സ്. ക്യാമ്പയിൻ ചീഫ് കോഡിനേറ്റർ എൽ.സുഗതൻ, ചീഫ് കാമ്പയിൻ ഹെഡ് ജിതേഷ് ജി, അനിൽ അടൂർ, ഡോ.അശോക് കുമാർ, ജോജി തോമസ്, ഡോ.അരുൺ ജി.കുറുപ്പ് എന്നിവരടങ്ങിയ നോബൽ ഫോർ മാത്സ് സൗത്ത് സോൺ കൊളീജിയമാണ് ടി പി ശ്രീനിവാസനെ ബ്രാൻഡ് അമ്പാസഡറായി തിരഞ്ഞെടുത്തത്.