ponkala-udghatanam-

ചെന്നിത്തല: എസ്.എൻ.ഡി.പി യോഗം 5695-ാം നമ്പർ കിഴക്കേവഴി ശ്രീ ഗുരുധർമാനന്ദജി സ്മാരക ശാഖയിൽ നടന്ന നടന്ന 14-ാമത് പൊങ്കാല മഹോത്സവം മാന്നാർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. പൊങ്കാലയ്ക്ക് മുഖ്യാചാര്യൻ സുജിത് തന്ത്രിയുടെ മുഖ്യ കാർമ്മികത്വം വഹിച്ചു. ശാഖാ ഭാരവാഹികൾ, 4776-ാംനമ്പർ ശാരദാംബിക വനിതാസംഘം, യൂത്ത്മൂവ്മെന്റ്, ബാലജനസഖ്യം എന്നിവ

നേതൃത്വം വഹിച്ചു. യൂണിയൻ അഡ്. കമ്മിറ്റിയംഗം പി.ബി.സൂരജ് മുഖ്യസാന്നിദ്ധ്യം വഹിച്ചു. ചെന്നിത്തല മേഖലാ ചെയർമാൻ തമ്പി കൗണടിയിൽ, കൺവീനർ ടി.കെ.അനിൽകുമാർ,യൂണിയൻ വനിതാസംഘം കൺവീനർ പുഷ്പ ശശികുമാർ, യൂണിയൻ യൂത്ത്മൂവ്മെന്റ് കൺവീനർ ബിനുരാജ്, ശാഖായോഗം വൈസ് പ്രസിഡന്റ് മനോജ് കുമാർ കുറ്റിശ്ശേരിൽ, സെക്രട്ടറി സദാനന്ദൻ കണ്ടീലേത്ത്, വനിതാസംഘം പ്രസിഡന്റ് സരസമ്മ ചാണാഞ്ചേരിൽ, വൈസ് പ്രസിഡന്റ് വിജയശ്രീ സന്തോഷ് എന്നിവർ സംസാരിച്ചു. ശാഖായോഗം പ്രസിഡന്റ് ശശിധരൻ തുണ്ടിൽ തെക്കേതിൽ സ്വാഗതവും വനിതാസംഘം സെക്രട്ടറി ലേഖ വിജയകുമാർ നന്ദിയും പറഞ്ഞു.