tt

ആലപ്പുഴ: കടപ്പുറം വനിത - ശിശു ആശുപത്രിയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്മോൻ ആവശ്യപ്പെട്ടു. ജിസ്മോൻ യുവതിയുടെ ബന്ധുക്കളെ സന്ദർശിച്ച് ആശ്വസിപ്പിച്ചു. എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം സെക്രട്ടറി നിജു തോമസ്, ജില്ല വൈസ് പ്രസിഡന്റ് ഷമീറ ആരിഫ്, പാർട്ടി ലോക്കൽ സെക്രട്ടറി ബാബുരാജ്, എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം ജോയിന്റ് സെക്രട്ടറി ഷമീർ സുലൈമാൻ, ആർ.രമേശ്, കെ.ശിഹാബ് എന്നിവർ ഒപ്പമുണ്ടായിരുന്നു.