
മുഹമ്മ: ജലഗതാഗതവകുപ്പ് മുഹമ്മ സ്റ്റേഷനിലെ രണ്ടാമത്തെ ബോട്ടിലും പുസ്തകശാല സ്ഥാപിച്ച് വിദ്യാർത്ഥികൾ. കോട്ടയം സി.എം.എസ് കോളേജിലെ നാഷണൽ സർവീസ് സ്കീം പ്രവർത്തകരാണ് പുസ്തകത്തോണി എന്ന പേരിൽ
പുസ്തകശാല സജ്ജമാക്കിയത്. മുഹമ്മ സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാൻ പുസ്തകശാല ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പോഗ്രാം ഓഫീസർമാരായ സോണി ജോസഫ് അദ്ധ്യക്ഷനായി.ഡോ.അർച്ചന നന്ദി പറഞ്ഞു. സ്റ്റാഫ് കമ്മിറ്റി പ്രതിനിധികളായ മനോജ്, അജയഘോഷ് തുടങ്ങിയവർ പങ്കെടുത്തു. മധുര പലഹാരവിതരണവും നടന്നു.
മുഹമ്മ-മണിയാപറമ്പ് സർവ്വീസ് നടത്തുന്ന എസ് 49 -ാം നമ്പർ ബോട്ടിലും ഉടൻ പുസ്തകശാല സ്ഥാപിക്കുമെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.
ഇന്ത്യയിൽ ആദ്യമായി യാത്രാബോട്ടിൽ പുസ്തകശാലയൊരുക്കിയതും മുഹമ്മയിലായിരുന്നു. കഴിഞ്ഞവർഷം എസ് 55 -ാംനമ്പർ ബോട്ടിൽ മുഹമ്മ എ.ബി. വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് പ്രവർത്തകർ
പുസ്തകശാല സ്ഥാപിച്ചുകൊണ്ടായിരുന്നു അത്.