
ആലപ്പുഴ: സ്വാതന്ത്ര്യസമര സ്തൂപം സമർപ്പിക്കൽ ചെങ്ങന്നൂർ മിൽസ് മൈതാനത്തിൽ 26ന് വൈകിട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ കളക്ടർ ജോൺ.വി.സാമുവൽ, നഗരസഭ ചെയർപേഴ്സൺ സൂസമ്മ ഏബ്രഹാം, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം, കെ.സി.എം.എം.സി ചെയർമാൻ എം.എച്ച്.റഷീദ്, ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ, ഗുരു ചെങ്ങന്നൂർ സ്മാരക സമിതി മെമ്പർ സെക്രട്ടറി ജി.വിവേക് തുടങ്ങിയവർ മുഖ്യസാന്നിദ്ധ്യമാകും.