ആലപ്പുഴ: ആലപ്പുഴ ബീച്ചിലെ ശിശുക്ഷേമ സമിതിയുടെ ശിശു പരിചരണ കേന്ദ്രത്തിലേക്ക് പ്രവാസി വ്യവസായി ഹാരീസ് രാജ എ.സി കൈമാറി. ജില്ലാ ശിശുക്ഷേമസമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ.വി.സാമുവൽ ഏറ്റുവാങ്ങി. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നയ്ക്കൽ, എ.ഡി.എം സന്തോഷ് കുമാർ, ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ജോയിന്റ് സെക്രട്ടറി കെ.നാസർ, വൈസ് പ്രസിഡന്റ് സി.ശ്രീലേഖ, സമിതി അംഗം ടി.എ.നവാസ്, റോയി.പി.തിയോച്ചൻ എന്നിവർ പങ്കെടുത്തു.