മാന്നാർ: മതനിരപേക്ഷ സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ശ്രീനാരായണ ഗുരുദേവന്റെ മതസമന്വയ സന്ദേശം എല്ലാ ഹൃദയങ്ങളിലും എത്തിക്കുന്നതിനു വേണ്ടി, ഗുരുദേവന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിൽ സർവമത കൺവെൻഷനുകൾ നടത്തും. ഇതിന്റെ മുന്നോടിയായി 27ന് വൈകിട്ട് അഞ്ചിന് മാന്നാർ നായർസമാജം സ്‌കൂൾ ഓഡിറ്റോറിയത്തിൽ സ്വാഗതസംഘ രൂപീകരണ യോഗം നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.