മാവേലിക്കര: എഫ്.എൻ.പി.ഒ മാവേലിക്കര ഡിവിഷന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പഠന ക്ലാസ്‌ കേരള സർക്കിൾ പോസ്റ്റ്മാൻ - എം.ടി.എസ് വൈസ് പ്രസിഡന്റ്‌ സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്.പി.സുഭാഷ് അധ്യക്ഷനായി. മുൻ എസ്.എസ്.പിമാരായ ശിവദാസൻ പിള്ള, രവീന്ദ്രൻ പിള്ള, എഫ്.എൻ.പി.ഒ മുൻ സർക്കിൾ കൺവീനർ ജോൺസൻ.ഡി.ആവൊക്കാരൻ എന്നിവർ ക്ലാസുകൾ നയിച്ചു. വനിതാ യൂണിയൻ കൺവീനർ സോഫി അനിൽ സ്വാഗതവും എൻ.യു.ജി.ഡി.എസ് അസിസ്റ്റന്റ് സെക്രട്ടറി ഹരിശങ്കർ നന്ദിയും പറഞ്ഞു.