
മുഹമ്മ : ഡി.സി.സി അംഗം മണ്ണഞ്ചേരി കാവുങ്കൽ കല്ലുമല ക്ഷേത്രത്തിനു സമീപം ആനന്ദ വിലാസത്തിൽ എ.കെ.മദനൻ (70) നിര്യാതനായി. മണ്ണഞ്ചേരി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ദിരാ പ്രിയദർശിനി കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റി പ്രസിഡന്റായിരുന്നു.കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. യൂത്ത് കോൺഗ്രസിലും വിവിധ പദവികൾ വഹിച്ചു. കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു. ഭാര്യ : വൈജയന്തി. മക്കൾ : അജിത് കുമാർ, അരുൺ മദനൻ. സഞ്ചയനം ശനിയാഴ്ച പകൽ 3.20ന്.