കുട്ടനാട് : എസ്.എൻ.ഡി.പി യോഗം മാമ്പുഴക്കരി സത്യവ്രത സ്മാരക 3909ാം നമ്പർ ശാഖയിൽ പ്രതിഷ്ഠാ വാർഷിക മഹോത്സവം 28,29 തീയതികളിൽ നടക്കും. 28ന് പുലർച്ചെ 5.30ന് ഗണപതി ഹോമവും ഗുരുപൂജയും. 9ന് ശാഖ പ്രസിഡന്റ് എസ്.ജയപ്രകാശ് പതാക ഉയർത്തും.

ഉച്ചയ്ക്ക് 2.30ന് കുടുംബസംഗമം യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റിയംഗം അഡ്വ.എസ്.അജേഷ് കുമാർ ഉദ്ഘാടനം ചെയ്യും . സെക്രട്ടറി ആർ.അനിൽകുമാർ സ്വാഗതം പറയും. പ്രസിഡന്റ് എസ്.ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് രത്നമ്മ പൊന്നപ്പൻ , വനിതാസംഘം പ്രസിഡന്റ് ഗിരിജമ്മ മുകുന്ദൻ, വനിതാസംഘം സെക്രട്ടറി ലൈജ ബൈജു, യൂത്ത്മൂവ്മെന്റ് സെക്രട്ടറി സൗമ്യ ശ്രീകുമാർ എന്നിവർ സംസാരിക്കും.

29ന് രാവിലെ 6.30ന് ഗുരുപൂജയ്ക്ക് വൈദികയോഗം കുട്ടനാട് യൂണിയൻ പ്രസിഡന്റ് കമലാസനൻ ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 11ന് ആചാര്യവരണം. കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മമഠാധിപതി സ്വാമി ശിവബോധാനന്ദയെ പൂർണ്ണകുംഭം നൽകി ആദരിക്കും. തുടർന്ന് സ്വാമിയുടെ ശ്രീനാരായണധർമ്മ പ്രബോധനം.