sweekaranam

ബുധനൂർ: ചെങ്ങന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് ബുധനൂർ പടിഞ്ഞാറ്റുംചേരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്തിന് കുരിശടിയിൽ ക്രൈസ്തവ വിശ്വാസികൾ സ്വീകരണമൊരുക്കി. മുൻവർഷങ്ങളിലേതു പോലെ ഇക്കുറിയും ആറാട്ട് എഴുന്നള്ളത്തിന് ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ഏലിയാസ് യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകരാണ് കുരിശടിയിൽ സ്വീകരണം നൽകിയത്. യുവജനപ്രസ്ഥാനം പ്രവർത്തകരും ബാലസമാജം പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു.