ആലപ്പുഴ: ചേർത്തല ശ്രീനാരായണ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗവും കേരള സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സും സംയുക്തമായി സംഘടിപ്പിക്കുന്ന മോഡൽ പാർലമെന്റ് മത്സരം ഇന്ന് നടക്കും. രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടി മാരാരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശന ഭായ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു അദ്ധ്യക്ഷയാകും. വാർഡ് മെമ്പർ പ്രീത അനിൽ,വകുപ്പ് മേധാവി ഡോ.വി.ഡി.രാധാകൃഷ്ണൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.ടി.കെ.പ്രവീൺ കുമാർ, ഡോ.രാജേഷ് കുനിയിൽ എന്നിവർ സംസാരിക്കും. രാജ്യസഭയിലും ലോകസഭയിലും നടക്കുന്ന പാർലമെന്ററി ചർച്ചകളുടെയും മറ്റ് തദ്ദേശിയ ചർച്ചാ അസംബ്ലികളുടെയും അനുകരണമാണ് മാതൃക പാർലമെന്റ്. കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നുള്ള അറുപതോളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും.