dr

ആലപ്പുഴ: റോഡ് സുരക്ഷാ സംരംഭങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അസോസിയേഷൻ ഒഫ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ്സ് ഡ്രൈവേഴ്സ് ദിനം ആചരിച്ചു. കെ.എസ്.ആർ.ടി.സിയുടെ എല്ലാ യൂണിറ്റുകളിലും മികവ് പുലർത്തുന്ന ഡ്രൈവർമാരെ തിരഞ്ഞെടുത്ത് ആദരിച്ചു.ആലപ്പുഴ യൂണിറ്റിൽ ഡ്രൈവർമാരായ എ.എൽ.സുബൈർ, സി.ഹരീന്ദ്രനാഥ്, എം.സുരേഷ് ബാബു, സ്വിഫ്റ്റിൽ നിന്ന് എ.അനൂപ് എന്നിവരെയാണ് ആദരിച്ചത്. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ സുനിൽ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ ഓഫീസർ വി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.ഇ വി.റജിമോൻ സ്വാഗതം പറഞ്ഞു.