
ആലപ്പുഴ: കേരള സംസ്ഥാന സന്നദ്ധ രക്തദാന സമിതിയുടേയും ആലപ്പുഴ സെന്റ് ആന്റണീസ് ഐ.ടി.ഐയുടേയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി. ഫാ.തോബിയാസ് തെക്കെ പാലക്കൽ ഉദ്ഘാടനം ചെയ്തു. രക്തദാന സമിതി സംസ്ഥാന പ്രസിഡന്റ് എം.മുഹമ്മദ് കോയ അദ്ധ്യക്ഷനായി.ഐ.റ്റി.ഐ പ്രിൻസിപ്പൽ ഡയ്സിമോൾ സേവ്യർ ,രക്തദാന സമിതി ഭാരവാഹികളായ ജേക്കബ് ജോൺ, കെ.ആർ.സുഗുണാനന്ദൻ, ഡോ.റ്റി.ആർ.അനിൽകുമാർ, റ്റി.എം.കുര്യൻ, ജോപ്പൻ ജോയി വാരിക്കാട്, ജയിഡൻ ഗിൽ തുടങ്ങിയവർ സംസാരിച്ചു.20 ഓളം വിദ്യാർത്ഥികൾ രക്തദാനം നടത്തി.