s

അമ്പലപ്പുഴ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ കേരള റീജിയണൽ ബ്രാഞ്ചും അമ്പലപ്പുഴ ഗവ.കോളേജിലെ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി വിഭാഗങ്ങളും സംയുക്തമായി "ബ്രേക്കിംഗ് കൊളോണിയൽ ലീഗൽ ഇന്ത്യനൈസേഷൻ ഒഫ് ക്രിമിനൽ ജസ്റ്റീസ് സിസ്റ്റം എന്ന വിഷയത്തിൽ 25 ന് കോളജ് സെമിനാർ ഹാളിൽ സെമിനാർ സംഘടിപ്പിക്കും. കോളജ് പ്രിൻസിപ്പൽ ഡോ.ആർ.ജി. അഭിലാഷ് കുമാർ ഉദ്ഘാടനം ചെയ്യും. മുൻ പി.എസ്.സി അംഗം പ്രൊഫ.പി. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. അഡ്വ. എ. ഫ്രാൻസിസ് മാങ്കുളത്ത്, ഡോ.ബി. മധുസുധൻ, ഡോ. പി.കെ.രാജഗോപാൽ , ഡോ. ജി.എസ്.പ്രീത എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.