hhhh

ഹരിപ്പാട്: രത്നൻസാർ ഫൗണ്ടേഷന്റേയും ഹരിപ്പാട് ലയൺസ് ക്ലബിന്റേയും തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ ജില്ല അന്ധതാ നിവാരണ സൊസൈറ്റിയുടെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സാക്യാമ്പും തിമിര ശസ്ത്രക്രിയയും നടന്നു. ആയിരത്തോളം ആളുകൾ പങ്കെടുത്തു. ഹരിപ്പാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പ് ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ.കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ അഡ്വ. സജി തമ്പാൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. കൃഷ്‌ണകുമാർ മുഖ്യപ്രഭാഷണം നടത്തി. രത്നൻ സാർ ഫൗണ്ടേഷൻ ചെയർമാൻ ആർ. ഹരീഷ് ബാബു സ്വാഗതവും ലയൺസ് ക്ലബ്ബ് സെക്രട്ടറി എസ്.ശാന്തികുമാർ നന്ദിയും പറഞ്ഞു. ലയൺസ് ക്ലബ്ബ് ട്രഷറർ കെ.ശശീന്ദ്രൻ, രത്നൻസർ ഫൗണ്ടേഷൻ സെക്രട്ടറി സംഗീത ഹരീഷ്, ചീഫ് കോ-ഓർഡിനേറ്റർ എ. ആർ ജീവൻ എന്നിവർ സംസാരിച്ചു. തിമിരം, മാലക്കണ്ണ്, ഹ്രസ്വദൃഷ്ടി, ദീർഘദൃഷ്ടി, കണ്ണീർച്ചത വളർച്ച, നീർവടിയുക തുടങ്ങി എല്ലാ നേത്ര രോഗങ്ങൾക്കും ചികിത്സ നിർദ്ദേശിച്ചു. തിമിരം ബാധിച്ച എഴുപതോളം ആളുകളെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി സൗജന്യ ശസ്ത്രക്രിയ നടത്തി. യാത്രച്ചെലവ്, ചികിത്സ, ഭക്ഷണം, താമസം എന്നിവ സൗജന്യമായിരുന്നു.