അരൂർ:പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വനിതാ കൃഷി ഗ്രൂപ്പുകൾക്ക് കിഴങ്ങുവർഗ കിറ്റ് നൽകുന്ന പദ്ധതി തുടങ്ങി. അരൂർ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് ഷിഹാബുദ്ദീൻ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം എം.പി.ബിജു, കുത്തിയതോട് കൃഷി അസി.ഡയറക്ടർ റേച്ചൽ സോഫിയ, അരൂർ കൃഷി ഓഫീസർ സ്വപ്ന തോമസ്, കൃഷി അസി.സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.