ggh

ഹരിപ്പാട്: മുതുകുളം ലയൺസ് ക്ലബ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിപ്പാട് പ്രദേശത്തെ ഏഴോളം സ്കൂളുകളിൽ നിന്നായി കാഴ്ച പരിമിതി ഉള്ള 200 ഓളം കുട്ടികൾക്ക് സൗജന്യമായി കണ്ണട വിതരണം ചെയ്തു. കായംകുളം ഡിവൈ.എസ്.പി ജയനാഥ് ഉദ്ഘാടനം ചെയ്തു. മുതുകുളം ലയൺസ് ക്ലബ് പ്രസിഡന്റ് ജയശ്രീ പ്രകാശ് അദ്ധ്യക്ഷയായി. ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ.പ്രകാശ് സ്വാഗതം പറഞ്ഞു. ലയൺസ് സൈറ്റ് ഫോർ കിഡ്സ്‌ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലക്ഷ്മി പി.കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് ക്യാബിനറ്റ് പ്രിൻസിപ്പൽ സെക്രട്ടറി മുരളിപിള്ള സംസാരിച്ചു. മുതുകുളം ക്ലബ് സെക്രട്ടറി ലാലിമധു, ശ്രീനാഥ്, സോമശേഖരൻ നായർ, കാർത്തികേയൻ, മുരളീധരൻ എന്നിവർ പങ്കെടുത്തു.