
ആലപ്പുഴ: ഗർഭധാരണം നിർത്തുന്നതിന് വേണ്ടി ശസ്ത്രക്രിയയ്ക്ക് വിധേയയായ ആശ എന്ന യുവതി മരിച്ച സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്ന് അഡ്വ.എ.എം.ആരിഫ് എം.പി മന്ത്രി വീണാ ജോർജിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച ഉണ്ടായിട്ടുണ്ട് എന്ന് പ്രഥമപരിശോധനയിൽ കാണാൻ കഴിഞ്ഞെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കുവാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. അടിയന്തര നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എം.പി അറിയിച്ചു