yatra

പൂച്ചാക്കൽ : പ്രൊമോഷനോടെ, സ്ഥലം മാറിപ്പോകുന്ന അരൂക്കുറ്റി സർക്കാർ ആശുപത്രി നഴ്സിംഗ് ഓഫീസർ ഡാനിയക്ക് ഡി.വൈ.എഫ്.ഐ അരൂക്കുറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സി.പി.എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനു ബാബു ഉപഹാരം കൈമാറി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയംഗം രഞ്ജിത്ത് ഇ.എസ്, മേഖല പ്രസിഡന്റ് മുബാറക്ക്, യൂണിറ്റ് സെക്രട്ടറിയും മേഖല കമ്മിറ്റി അംഗവുമായ ഹരികൃഷ്ണൻ, മെഡിക്കൽ ഓഫീസർ ഡോ. സേതുമാധവൻ, ഡോ. അജിത്ത് , ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.