അരൂർ:അരൂർ വട്ടക്കേരിൽ ഘണ്ടാകർണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി മാർച്ച് 3 ന് നടക്കുന്ന ഗരുഡവാഹന എഴുന്നള്ളിപ്പ് സംബദ്ധിച്ച് ആലോചനാ യോഗം നാളെ വൈകിട്ട് 5 ന് ക്ഷേത്രാങ്കണത്തിൽ നടക്കും. ദേശീയപാതയിൽ എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണം നടക്കുന്ന സാഹചര്യത്തിൽ ഗരുഡവാഹന എഴുന്നള്ളിപ്പ് സുഗമമായി നടത്തുന്നതിനായി ചേർത്തല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നതിന് നിലവിൽ 21 ഗരുഡ വാഹനങ്ങൾ ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗരുഡവാഹനങ്ങൾക്ക് നേതൃത്വം വഹിക്കുന്നവർ യോഗത്തിൽ പങ്കെടുക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രാത്സവം ഫെബ്രുവരി 27ന് കാവിലേറ്റത്തോടെ ആരംഭിച്ച് മാർച്ച് 3 ന് സമാപിക്കും.