ss

മുഹമ്മ: മണ്ണഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് എ.കെ.മദനന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.

മണ്ണഞ്ചേരി പഞ്ചായത്ത് അംഗം എം.വി. സുനിൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എച്ച്.മജീദ് അദ്ധ്യക്ഷനായി. എ.എ. ഷുക്കൂർ, എം.ജെ. ജോബ്,ഷാനിമോൾ ഉസ്മാൻ, അഡ്വ.ഡി.സുഗതൻ, എം.എസ്. ചന്ദ്രബോസ്, കെ.വി. മേഘനാദൻ, അഡ്വ. എം.രവീന്ദ്രദാസ്, പി.തമ്പി, ടി.വി. രാജൻ, സി.സി. നിസാർ, പ്രവീൺ, സി.പി. രവീന്ദ്രൻ,നവാസ്, വാഴയിൽ അബ്ദുള്ള, രാജേഷ്, ജി.ചന്ദ്രബാബു, എം.പി. ജോയ്, ടി.എം. രാജു, സാജു വാച്ചാക്കൽ തുടങ്ങിയവർ സംസാരിച്ചു.