s

കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 2342-ാം നമ്പർ കണ്ണാടി കിഴക്ക് ശാഖ ശിവഗിരിശ്വര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ കാവടി മഹോത്സവത്തിന് തുടക്കമായി. ഇന്ന് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം രാവിലെ 9 ന് കാവടി നിറയ്ക്കൽ,കാവടി ഘോഷയാത്ര,12.30 ന് കാവടി അഭിഷേകം, ഉച്ചയ്ക്ക് യൂത്ത്മൂവ്മെന്റ് , വനിതാസംഘം എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രസാദമൂട്ടോടെ പരിപാടികൾ സമാപിക്കും. പ്രസിഡന്റ് എം.ആർ.സജീവ്, വൈസ് പ്രസിഡന്റ് പി.കെ.മണിയൻ ക്ഷേത്രം ശാന്തി അഭിലാഷ് ശർമ്മ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. ഇന്നലെ ഗുരുപൂജ, സുബ്രഹ്മണ്യപൂജ എന്നിവയ്ക്ക് ശേഷം വൈകിട്ട് കാവടിവിളക്കും നടന്നു.