ചേർത്തല: സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഒഫ് കേരള (സവാക്) രജത ജൂബിലി ആഘോഷം 27ന് ചേർത്തല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് സമ്മേളനം മുൻ എം.പി.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.ചെയർമാൻ കെ.ഒ.രമാകാന്തൻ അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്റി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. നെടുമുടി ഹരികുമാർ വിഷയാവതരണം നടത്തും. തോമസ് വി.പുളിയ്ക്കൻ മോഡറേറ്ററാകും. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം നേടിയ ഉല്ലല ബാബുവിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദും സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയ ആകാശ് രാജിനെ എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖല ചെയർമാൻ കെ.പി.നടരാജനും ആദരിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണം,സംസ്ഥാന സെക്രട്ടറി വിനോദ് അചുംബിത,സ്വാഗത സംഘം ചെയർമാൻ കെ.ഒ.രമാകാന്തൻ,ജില്ലാ സെക്രട്ടറി പി.നളിനപ്രഭ,കൺവീനർ പി.എസ്.സുഗന്ധപ്പൻ, സംസ്ഥാന കമ്മിറ്റിയംഗം ഗീത ഉണ്ണികൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.