puraskaram-netiyavar

മാന്നാർ: പരുമല കുളത്തുംമാടിയിൽ ജിസ്‌വില്ലയിൽ മാദ്ധ്യമപ്രവർത്തകനായ ഡൊമിനിക് ജോസഫിന്റെ യും ഷീനാഡൊമിനിക്കിന്റെയും മകനായ ജിസ് ഡൊമിനിക്, പരുമല പ്ലാമൂട്ടിൽ യോഹന്നാൻ ഈശോയുടെയും ജസി യോഹന്നാന്റെയും മകൾ ജൻസി മറിയം യോഹന്നാൻ, മേൽപ്പാടം കൊച്ചുപുത്തൻപുരയിൽ മത്തായി കെ.സിയുടെയും വത്സമ്മ മത്തായിയുടെയും മകൾ കെസിയ മത്തായി എന്നിവർ മുഖ്യമന്ത്രിയുടെ 2021 -22 വിദ്യാർത്ഥി പ്രതിഭ പുരസ്കാരത്തിന് അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം. കേരളത്തിലെ ഓരോ സർവകലാശാലകളിലെ കോളേജുകളിൽ വിവിധ പഠന വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോടെ ബിരുദ പഠനം പൂർത്തിയാക്കിയ 1000 വിദ്യാർത്ഥികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ഇന്ന് വൈകിട്ട് അഞ്ചിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.