
മാവേലിക്കര : ആത്മീയ അടിത്തറയിൽ അധിഷ്ഠിതമായ ഉത്കൃഷ്ടമായ പ്രവർത്തനത്തിലൂടെ മാത്രമെ ഭൗതിക പുരോഗതി കൈവരിക്കുവാൻ കഴിയുകയുള്ളൂവെന്ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ വെളളാപ്പളളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ സംഘടിപ്പിച്ച ഡോ.പി.പല്പു അനുസ്മരണവും വനിത - യുവജന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെൻ്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് സജീഷ് മണലേൽ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞലിപ്ര ആമുഖ പ്രസംഗവും രാജൻ ഡ്രീംസ് മുഖ്യപ്രഭാഷണവും നടത്തി. വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ, സജീവ് പ്രായിക്കര, അമ്പിളി എൽ, നവീൻ.വി നാഥ്, രാജീവ് തെക്കേക്കര, സുനി ബിജു, ശ്യാമള എന്നിവർ സംസാരിച്ചു. എസ്.എൻ.ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗമായി യിരഞ്ഞെടുക്കപ്പെട്ട ഡോ.എ.വി.ആനന്ദരാജിനെ ചടങ്ങിൽ ആദരിച്ചു. മാവേലിക്കര മുനിസിപ്പൽ പാർക്കിൽ സ്ഥാപിക്കുന്ന ടി.കെ.മാധവൻ പ്രതിമ നിർമ്മാണത്തിനായുള്ള ആദ്യ സംഭാവന മണി മണിവീണയിൽ നിന്ന് പ്രീതി നടേശൻ ഏറ്റുവാങ്ങി.