
മാവേലിക്കര : പുന്നമ്മൂട് ആനക്കൂട്ടിൽ കുടുംബാംഗമായ തിരുവനന്തപുരം നന്ദൻകോട് താമസിക്കുന്ന ഒ. ഗോപിനാഥൻ (93) നിര്യാതനായി. കെ.എസ്.ടി.എ തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയായിരുന്നു. ദീർഘകാലം എ.കെ.ജി. സെന്ററിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കോമളകുമാരി (റിട്ട. പ്രിൻസിപ്പൽ തിരുവനന്തപുരം വിമൻസ് കോളേജ്). മകൻ: അഭിനന്ദ്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി. രാജീവ്, കെ.എൻ.ബാലഗോപാൽ, വി. ശിവൻകുട്ടി, സ്പീക്കർ എ.എൻ. ഷംസീർ, ജോൺബ്രിട്ടാസ് എം.പി., വി.ജോയി എം.എൽ.എ തുടങ്ങിയവർ അനുശോചിച്ചു.