മാവേലിക്കര: നഗരസഭ സ്റ്റാഫ് അസോസിയേഷന്റെയും കണ്ടീജന്റ് എംപ്ലോയീസ് കോൺഗ്രസിന്റെയും സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക് നടത്തി. തടഞ്ഞു വച്ചിരിക്കുന്ന ശമ്പള പരിഷ്‌കരണ കുടിശിക, ക്ഷാമബത്ത, സറണ്ടർ എന്നീ അനൂകൂല്യങ്ങൾ അനുവദിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്കിന്റെ ഭാഗമായിട്ടാണ് നഗരസഭ ജീവനക്കാർ പണിമുടക്കിയത്. പണിമുടക്കിനോടാനുബന്ധിച്ചുള്ള പ്രധിഷേധയോഗം കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ അനി വർഗീസ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ്‌ ആർ.നിഷാന്ത് ആദ്യക്ഷനായി. എംപ്ലോയീസ് കോൺഗ്രസ്‌ യൂണിറ്റ് സെക്രട്ടറി രവീന്ദ്രൻ, വൈസ് പ്രസിഡന്റ്‌ എ.ഷാനവാസ്‌ എന്നിവർ സംസാരിച്ചു.