a

മാവേലിക്കര: ചെറുകുന്നം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ ദേശീയ ബാലികാദിനവും അന്തർദേശീയ വിദ്യാഭ്യാസ ദിനവും ആചരിച്ചു. ആലപ്പുഴ ശിശുക്ഷേമ സമിതിയുടെ ചെയർപേഴ്സൺ അഡ്വ.ജി.വസന്തകുമാരിയമ്മ ഉദ്ഘാടനം ചെയ്തു. സ്ത്രീ പുരുഷ സമത്വം എന്ന വിഷയത്തിൽ അവർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഡോ.പി.ബി.സതീഷ് ബാബു അധ്യക്ഷനായി. സ്കൂൾ കറസ്പോണ്ടൻസ് എസ്.സുനിൽ, ദേവനന്ദ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ.എൽ.ചിത്രാംഗദൻ സ്വാഗതവും വൈസ് ഹെഡ് ഗേൾ തൃപ്തിരാജ് നന്ദിയും പറഞ്ഞു.