pethambaran-pk

മാന്നാർ: കഴിഞ്ഞ മുപ്പതു വർഷമായി കുത്തിയോട്ട കലാകാരനായും പ്രചാരകനായും പ്രവർത്തിക്കുന്ന പരുമല പുന്നശ്ശേരിൽ പി.കെ.പീതാംബരന് കേരള ഫോക് ലോർ അക്കാദമിയുടെ 2022ലെ അവാർഡിന് (കുത്തിയോട്ടം) അർഹനായി. കവിയും ഗാനരചയിതാവും പുരോഗമന കലാ-സാഹിത്യ സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവുമായ പീതാംബരൻ മാന്നാറിലെ പ്രമുഖ സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ പയനിയർ അക്കാഡമിയുടെ പ്രിൻസിപ്പൽ കൂടിയാണ്. കാർത്തികയാണ് ഭാര്യ. മക്കൾ: അഞ്ജലി, ചന്തു.