
മാവേലിക്കര: തഴക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ കാവടിയാട്ടംനാളെ നടക്കും. ക്ഷേത്രത്തിൽ തൈപ്പൂയ കാവടിയാട്ടത്തിന് മുന്നോടിയായി മേൽശാന്തി എൻ.വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മിത്വത്തിൽ ഹിഡിംബൻ പൂജ നടന്നു. നാളെ രാവിലെ 11ന് അഭിഷേകം, 1 മുതൽ സമൂഹസദ്യ, വൈകിട്ട് 4ന് ഭസ്മ കാവടി, 6ന് ഭസ്മ കാവടിവരവ്, 7.30ന് ഭസ്മാഭിഷേകം, ദീപാരാധന എന്നിവ നടക്കും.