
ആലപ്പുഴ: സ്വന്തം ഉപയോഗത്തിനും യുവാക്കൾക്ക് ഉയർന്ന വിലയ്ക്ക് വിൽപ്പന നടത്തുന്നതിനുമായി ബാംഗ്ലൂരിൽ നിന്ന് കടത്തിക്കൊണ്ട് വന്ന 11.80 ഗ്രാം എം.ഡി.എം.എ യുമായി ചെങ്ങന്നൂർ സ്വദേശി പൊലീസ് പിടിയിൽ. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് മാതിരംപള്ളിൽ ജെ.ജെ.വില്ലയിൽ ജിത്തു ജോൺ ജോർജാണ് (23) പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് 7.45ന് ചെങ്ങന്നൂർ എസ്.ഐ ശ്രീജിത്ത്. വി.എസും സംഘവും പട്രോളിംഗ് നടത്തുന്നതിനിടെ ചെങ്ങന്നൂർ ഐ.ടി.ഐക്ക് സമീപമാണ് എം.ഡി.എം.എ യുമായി പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.