മാന്നാർ: ലോക കയ്യെഴുത്തു ദിനത്തിൽ ഭരണഘടനയുടെ ആമുഖം എഴുതി കയ്യെഴുത്തു മത്സരം സംഘടിപ്പിച്ചു. എന്റെ ചെങ്ങന്നൂർ വാട്സ്ആപ്പ് ഗ്രൂപ്പാണ് ലോക കയ്യെഴുത്തു ദിനത്തിൽ ഓൺലൈനായി മത്സരം സംഘടിപ്പിച്ചത്. ചെങ്ങന്നൂരിന്റെ വികസന പ്രവർത്തനങ്ങളിലും പ്രളയം, കൊവിഡ് തുടങ്ങിയ നാടിനെ ബാധിച്ച പ്രധാന സംഭവങ്ങളിലും സജീവമായി ഇടപെട്ട് പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് . ആഴ്ചയിലൊരിക്കൽ പാട്ടു മത്സരങ്ങളും മറ്റ് വ്യത്യസ്ത വിനോദ പരിപാടികളും വാട്സാപ്പ് ഗ്രൂപ്പിൽ തന്നെ സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു വരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ലോക കയ്യെഴുത്തു ദിനത്തിൽ കാലികപ്രസക്തിയേറിയ ഭരണഘടനയുടെ ആമുഖം എന്ന വിഷയത്തിൽ കയ്യെഴുത്ത് മത്സരം സംഘടിപ്പിച്ചത്.