ambala

അമ്പലപ്പുഴ: സാംസ്കാരിക സാഹിത്യ നായകർ അഴീക്കോടിനൊപ്പം വളരണമെന്ന് ഡോ. സുകുമാർ അഴീക്കോടിന്റെ 12-മത് ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത എഴുത്തുകാരനും അഴീക്കോട് ഫൗണ്ടേഷൻ സ്ഥാപക ചെയർമാനുമായ കെ.സുദർശനൻ ആവശ്യപ്പെട്ടു. മികച്ച സാംസ്കാരിക പ്രവർത്തകനുള്ള ഡോ.സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ചുനക്കര ജനാർദ്ദനൻ നായർക്ക് കെ.സുദർശനൻ നൽകി. തോട്ടപ്പള്ളി രവീന്ദ്രനാഥ് അദ്ധ്യക്ഷനായി. സി.എൻ.എൻ. നമ്പി ,വിധുമതി , ഡി.രഘു, പി.എസ്.സുരേന്ദ്രനാഥ്, തോട്ടപ്പള്ളി ഗോപാലകൃഷ്ണൻ, ജി.ബാബുരാജ്, ബി. ഭദ്രൻ, ജെ.കൃഷ്ണപ്രസാദ്, എസ്‌.മധുകുമാർ, എ.കെ.മുരുകൻ, എസ്.സുരേഷ് കുമാർ കെ.രവികമാർ എന്നിവർ പ്രസംഗിച്ചു.