
ചേർത്തല: മരുത്തോർവട്ടം ബൈബിൾ കൺവെൻഷന് തുടക്കമായി. സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വയനാട് മക്കിയാട് ബെനഡിക്ട്യൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ജോയ് ചെമ്പകശ്ശേരിയാണ് കൺവെൻഷന് നേതൃത്വം നൽകുന്നത്. വികാരി ഫാ.കുര്യൻ ഭരണികുളങ്ങര,ഫാ.പോൾ തുണ്ടുപറമ്പിൽ,ഫാ.പോൾ കാരാച്ചിറ,ഫാ.ആശിഷ് പുതുമന എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് കൺവെൻഷൻ. 28ന് സമാപിക്കും.