ചേർത്തല: കടക്കരപ്പള്ളി കോനാട്ടുശേരിയിൽ അംബുജാക്ഷന്റെ മരണാനന്തര സഹായ സമിതിയുടെ നേതൃത്വത്തിൽ താത്കാലിക വീടിന്റെ താക്കോൽദാനം 26ന് രാവിലെ 7.30ന് നടക്കും. സമ്മേളന ഉദ്ഘാടനം ആരാശുപുരം സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ.തമ്പി ആന്റണി നിർവഹിക്കും. സഹായ സമിതി ചെയർമാൻ പി.ഡി.ഗഗാറിൻ അദ്ധ്യക്ഷത വഹിക്കും.എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രറ്റർ ടി.അനിയപ്പൻ താക്കോൽദാനം നിർവഹിക്കും.