ചേർത്തല:എസ്.എൻ.ഡി.പി യോഗം ടൗൺ 715ാം നമ്പർ ശാഖയിലെ ചേർത്തല ടൗൺ വിജ്ഞാന സന്ദായിനി മഹാവിഷ്ണു ക്ഷേത്രത്തിലെ അത്തം മഹോത്സവം ഇന്നു മുതൽ 31 വരെ നടക്കും. ഇന്ന് വൈകിട്ട് 6.45ന് ക്ഷേത്രം തന്ത്രി ഡി.എം.മുകുന്ദൻ മാധവൻ കൊടിയേറ്റും. തുടർന്ന് കൊടിയേറ്റ് സദ്യ. രാത്രി 8ന് തിരുവാതിര.26ന് വൈകിട്ട് 6ന് കാഴ്ചശ്രീബലി,7ന് താലപ്പൊലിവരവ്,രാത്രി 8ന് ഓട്ടൻതുള്ളൽ. 27ന് രാത്രി 8ന് നൃത്തം. 28ന് 28ന് വൈകിട്ട് 7ന് ദേശതാലപ്പൊലിവരവ്,7.30ന് ചിലമ്പൊലി.29ന് പുലർച്ചെ മഹാഗണപതിഹോമം, വൈകിട്ട് 3ന് സർപ്പംപാട്ട്,7ന് ദേശതാലപ്പൊലിവരവ്, രാത്രി 8ന് ഗന്ധർവ സന്ധ്യ. 30ന് പള്ളിവേട്ട മഹോത്സവം,രാവിലെ 10ന് ചതുശതമഹാനിവേദ്യം, വൈകിട്ട് 3ന് ഭഗവതിപാട്ട്,രാത്രി 8ന് സൂപ്പർ ഫോക്ക് നൈറ്റ്. 31ന് രാവിലെ 9ന് പഞ്ചാരിമേളം, 11ന് ശ്രീഭൂതബലി,വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്,രാത്രി 8ന് ആറാട്ട് എതിരേൽപ്പ്,തുടർന്ന് വലിയകാണിക്ക,രാത്രി 9.30ന് നൃത്തസന്ധ്യ.