ചേർത്തല: കരപ്പുറത്തിന്റെ പഴനി മലയെന്നറിയപ്പെടുന്ന ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്രത്തിൽ ഇന്ന് പുണർതം പള്ളിവേട്ട എ ഗ്രൂപ്പ് വക ഉത്സവം നടക്കും. നാളെയാണ് പൂയം ആറാട്ട് മഹോത്സവം. ഇന്ന് രാവിലെ 8ന് ശ്രീബലി,വൈകിട്ട് 4ന് കാഴ്ചശ്രീബലി, ഡോ.മരുത്തോർവട്ടം ഉണ്ണിക്കൃഷ്ണൻ ആൻഡ് പാർട്ടിയുടെ പഞ്ചാരിമേളം. രാത്രി 8ന് ദീപാരാധന,കരിമരുന്ന്, 8.30ന് ഡോ.എൻ.ജെ.നന്ദിയുടെ സംഗീതസദസ്,10ന് പള്ളിവേട്ട,11.30ന് അക്ഷരജ്വാല അവതരിപ്പിക്കുന്ന നാടകം. 26ന് ബി ഗ്രൂപ്പ് വക പൂയം ആറാട്ട് മഹോത്സവം,രാവിലെ 8ന് പൂയംതൊഴൽ,ഡോ.എസ്.ദിലീപ്കുമാർ തൈപ്പൂയാർച്ചന പ്രസാദം ഏറ്റുവാങ്ങും.10.30ന് മഹാനിവേദ്യ പ്രസാദ വിതരണം,തുടർന്ന് ഫ്യൂഷൻ തിരുവാതിരക്കളി,വൈകിട്ട് 3.30ന് ആറാട്ട് പുറപ്പാട്,ആറാട്ട്, വലിയ കാണിക്ക,രാത്രി 8ന് ദീപാരാധന,തുടർന്ന് കരിമരുന്ന്. 9ന് കല്യാണപുരം എസ്.അരവിന്ദൻ ആൻഡ് പാർട്ടിയുടെ സംഗീതസദസ്,11.30ന് ബാലെ.12ന് വലിയകുരുതി,തുടർന്ന് കൊടിയിറക്ക്.