
ചേർത്തല : മൂന്ന് വധശ്രമ കേസുകൾ ഉൾപ്പെടെ 12 കേസുകളിൽ പ്രതിയായ വയലാർ പഞ്ചായത്ത് ഒമ്പതാം വാർഡിൽ കളവംകോടം ചെട്ടിശേരിച്ചിറയിൽ സച്ചു എന്ന് വിളിക്കുന്ന സുരാജിനെ (27) കാപ്പ നിയമപ്രകാരം ആറുമാസത്തേയ്ക്ക് ജയിലിലടച്ചു. ചേർത്തല,പട്ടണക്കാട്,മുഹമ്മ പൊലീസ് സ്റ്റേഷൻ പരിധികളിൽ മൂന്ന് വധശ്രമ കേസുകൾ ഉൾപ്പെടെ 12 കേസുകളിൽ പ്രതിയാണ് സുരാജ്. അടുത്തിടെ കടക്കരപ്പള്ളിയിലെ ബാറിലുണ്ടായ ആക്രമണത്തിൽ യുവാവിനെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിലായിരുന്നു. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.