photo

ചേർത്തല : തണ്ണീർമുക്കം ഇല്ലം ചാരി​റ്റബിൾ ഫൌണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിയാകുളം ഗവ.യു.പി.സ്‌കൂളിൽ വെച്ച്
കുട്ടികളിലെ പഠനവൈകല്യവും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. തണ്ണീർമുക്കം പഞ്ചായത്തംഗവും പി.ടി.എ പ്രസിഡന്റുമായ പ്രവീൺ ജി.പണിക്കർ ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം ഇല്ലം കൗൺസിലിംഗ് ആൻഡ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ റീഹാബിലി​റ്റേഷൻ സ്‌പെഷ്യലിസ്​റ്റ് ആർ.ജെ. ധനേഷ് കുമാർ ക്ലാസിന് നേതൃത്വം നൽകി. ഇല്ലം ചാരി​റ്റബിൾ ഫൌണ്ടേഷൻ മാനേജർ ബേബി തോമസ്,അഡ്മിനിസ്‌ട്രേ​റ്റീവ് മാനേജർ വീണ, ഹെഡ്മാസ്​റ്റർ വി.സന്തോഷ് കുമാർ,മിനി വാസുദേവൻ എന്നിവർ സംസാരിച്ചു.