ആലപ്പുഴ: പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. സർക്കാർ സ്‌പോൺസേർഡ് കൊലപാതകമാണ് നടന്നത്. ചികിത്സാ പിഴവുണ്ടായെന്ന് മാത്രമല്ല, ശസ്ത്രക്രിയ നടത്തിയ സി.പി.എം അനുഭാവിയായ ഡോക്ടറെ സംരക്ഷിക്കാനും ശ്രമിക്കുകയാണ്. വിഷയത്തിൽ സി.പി.എം ഇടപെടൽ ദുരൂഹമാണ്.

യുവതിയുടെ കുടുംബത്തിന് സർക്കാർ ധനസഹായവും ഭർത്താവിന് ജോലിയും നൽകണമെന്ന് സന്ദീപ് ആവശ്യപ്പെട്ടു.യുവതിയുടെ മരണത്തിൽ ആരോഗ്യമന്ത്രിയാണ് ഒന്നാം പ്രതി. വിഷയത്തിൽ സമഗ്ര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ സമരം തുടങ്ങുമെന്നും സന്ദീപ് വാചസ്പതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ജി.വിനോദ്കുമാർ, ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.