അമ്പലപ്പുഴ: വ്യാസമഹാസഭയുടെ നേതൃത്വത്തിൽ സമുദ്രപൂജയും മീനൂട്ടും ഇന്ന് നടക്കും. വൈകിട്ട് 5ന് കിഴക്കേവീട് ,പറമ്പിൽ ക്ഷേത്രങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ കരൂർ പറമ്പിൽ ക്ഷേത്രത്തിന് പടിഞ്ഞാറും പുത്തൻ നട ദേവീ ക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ പുത്തൻ നട ക്ഷേത്രത്തിന് പടിഞ്ഞാറ് ശ്രീറാം കടൽത്തീരത്തുമാണ് ചടങ്ങുകൾ നടക്കുക.കരൂർ പടിഞ്ഞാറ് കണ്ണകി കടൽത്തീരത്തു നടക്കുന്ന പരിപാടി കോഴിക്കോട് കരുനാഗപ്പള്ളി ശ്രീമൂല സ്ഥാനം ദേവീക്ഷേത്രം മേൽ ശാന്തി സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്യും. വ്യാസ മഹാ സഭ ജില്ലാ പ്രസിഡൻ്റ് കൈലാസം രാജപ്പൻ അദ്ധ്യക്ഷനാകും.സംസ്ഥാന പ്രസിഡൻ്റ് കെ. ഡി. രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.