ആലപ്പുഴ: കൈതവന ജയ് ഹിന്ദ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ പ്രൊഫ.പി.കെ.രവിന്ദ്രനാഥൻ നായർ അനുസ്മരണം
ഇന്ന് വൈകിട്ട് 5ന് കണിയാംകുളം ജംഗ്ഷനിൽ നടക്കും. മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാല പ്രസിഡന്റ് ബി.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി റ്റി.സുരേഷ് ബാബു സ്വാഗതം പറയും. മുനിസിപ്പൽ കൗൺസിലർ സജേഷ് ചാക്കുപറമ്പിൽ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ,പ്രൊഫ.നെടുമുടി ഹരികുമാർ,പി.ആർ.പുരുഷോത്തമൻപിള്ള,ഡോ.സി.ഉണ്ണിക്കൃഷ്ണൻ,എസ്.സുരേഷ് ബാബു,ഡി.സിദ്ധാർത്ഥൻ,മാത്യു ചെറുപറമ്പൻ, പ്രൊഫ.എം.സുകുമാരമേനോൻ, കെ.അച്യുതപ്പണിക്കർ എന്നിവർ സംസാരിക്കും.