
ആലപ്പുഴ: കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ ഓഫീസിനു മുന്നിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ലൈബ്രേറിയന്മാരുടെ പ്രതിമാസ അലവൻസ് കുടിശ്ശികയില്ലാതെ വിതരണം ചെയ്യുക, വായനശാലകളുടെ ഗ്രേഡ് വെട്ടിക്കുറയ്ക്കുന്ന നടപടി അവസാനപ്പിക്കുക, ലൈബ്രേറിയന്മാരെ പാർടൈം ജീവനക്കാരായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സംസ്ഥാന ട്രഷറർ ജെ. ജയലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി.ഉത്തമൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ആർ.സ്മിത, ജില്ലാ ജോ.സെക്രട്ടറി കരുണാകരൻ, ജില്ലാ നേതാക്കളായ രാധാകൃഷ്ണൻ, രേഖമ്മ, പി.പ്രമോദ്,
രാധിക വേണുഗോപാൽ, വത്സലകുമാരി, കലാചന്ദ്രൻ, സീമ ശാന്തപ്പൻ, ദീപതി സന്തോഷ്, ലോറൻസ് പെരിങ്ങലത്ത് തുടങ്ങിയവർ സംസാരിച്ചു.