
ഹരിപ്പാട് : ഇന്നത്തെ സാമൂഹ്യ കാലാവസ്ഥയിൽ കുട്ടികൾ തമ്മിൽ പരസ്പര സഹകരണമോ സംസാരമോ ഇല്ലാതിരിക്കുകയാണെന്ന് ജസ്റ്റീസ് കെമാൽ പാഷ പറഞ്ഞു. ബഥനി ബാലികാമഠം ഹയർ സെക്കന്ററി സ്‌കൂളിന്റെ 93ാമത് വാർഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. ഡാനിയേൽ തെക്കേടത്ത് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലസ്ബത്ത്, അഡ്വ.ടി.എസ്.താഹ, മദർ തമീം, സുഷമ മോഹൻ, തങ്കമണി വിജയൻ, ദേവനന്ദ വി, സുനിൽ കെ.ജോർജ് എന്നിവർ സംസാരിച്ചു.